- Home
- ചന്ദ്രഗിരികോട്ട-Single
- Page active
വിവരണം
17-ാം നൂറ്റാണ്ടില്‍ ബദന്നൂര്‍ നായ്‌ക്കന്മാരിലെ ശിവപ്പനായിക് നിര്‍മ്മിച്ചതാണ് ചന്ദ്രഗിരി നദിക്കരയിലുള്ള ചന്ദ്രഗിരി കോട്ട എന്നാണ് പറയപ്പെടുന്നത്. കേരളത്തിന്റേയും തുളുവ രാജവംശത്തിന്റേയും അതിരുകളായിരുന്ന ചന്ദ്രഗിരി നദിയുടെ കരയില്‍ നിര്‍മ്മിച്ച ചന്ദ്രഗിരി കോട്ടയില്‍ നിന്നാല്‍ നദി ഒഴുകി അറബിക്കടലില്‍ ചേരുന്ന മനോഹരമായ കാഴ്‌ചയും സുന്ദരമായ അസ്‌തമനവും കാണുവാന്‍ കഴിയും.
പ്രശസ്‌തമായ കീഴൂര്‍ ശിവക്ഷേത്രത്തിലെ ഒന്‍പതു ദിവസം നീണ്ടു നില്‌ക്കുന്ന പാട്ടുത്സവവും ചന്ദ്രഗിരി ഗ്രാമത്തിന്റെ മറ്റൊരു അഭിമാനമാണ്. ഇവിടുത്തെ ദേശീയപാത 17ലൂടെ പോകുമ്പോള്‍ കാണുന്ന പാലവും അതിന്റെ പശ്ചാത്തലത്തിലുള്ള മുസ്ലീംപള്ളിയും വളരെ ആകര്‍ഷകമായ കാഴ്‌ചയാണ്. കേരളത്തിലെ ഏറ്റവും നീളമുള്ള റെയില്‍വേ തുരങ്കം കടന്നുപോകുന്നതും ചന്ദ്രഗിരി ഹില്‍സിലൂടെയാണ്.
ബോട്ട്‌യാത്ര
അടുത്തുള്ള ദ്വീപുകളിലേക്കു പോകുവാനും, തടാകങ്ങളില്‍ ഓടിയ്‌ക്കുവാനുമായി ചെറുവള്ളങ്ങളും, ബോട്ടുയാത്രയ്‌ക്കുള്ള സ്‌പീഡുബോട്ടുകളും, ഹൗസ്‌ബോട്ടുകളും മറ്റും ഇവിടെ ഉണ്ട്.