- Home
- മാലിക് ദീനാര്‍ മോസ്‌ക് -Single
- Page active
വിവരണം
കേരളശില്‌പ ശൈലിയിലുള്ള ഈ മുസ്ലീംപള്ളി നിര്‍മ്മിച്ചത് ഇസ്ലാംമതം കേരളത്തില്‍ പ്രചരിപ്പിച്ച മാലിക് ഇബിന്‍ ദിനാര്‍ ആണെന്നു പറയപ്പെടുന്നു. പള്ളിയിലെ തൂണുകളിലും മറ്റും അറബിയിലുമുള്ള കൊത്തുപണികള്‍ കാണാന്‍ കഴിയും. ഇന്ത്യയിലേക്ക് ആദ്യമായി ഇസ്ലാംമതം കൊണ്ടുവന്ന മാലിക്-ബിന്‍-ദീനാറും 12 പേരുള്ള കച്ചവടസംഘവും എ.ഡി 624 കേരളത്തിലെത്തി. എന്നാല്‍ കച്ചവടത്തേക്കാള്‍ ഇസ്ലാംമതം ലോകത്താകെ വ്യാപിപ്പിക്കുക എന്നതായിരുന്നു അവരുടെ ലക്ഷ്യം.