- Home
- പൊസാടിഗുമ്പെ-Single
- Page active
വിവരണം
ഒരു വശത്ത് പടിഞ്ഞാറന്‍ പര്‍വ്വതനിരകളുടേയും മറുവശത്ത് അറബിക്കടലിന്റേയും മനോഹരദൃശ്യം കാണാന്‍ കഴിയുന്ന ഒരു വിനോദസഞ്ചാര സ്ഥലമാണ് പൊസാടിഗുമ്പെ. സമുദ്രനിരപ്പില്‍ നിന്നും ഏകദേശം 1060 അടി ഉയരമുള്ള ഈ സ്ഥലം സൈ്വര്യവും, സ്വകാര്യതയും, സമാധാനവും നിറഞ്ഞതാണ്. ധര്‍മ്മതടാക (Dharmathadaka) ഗ്രാമത്തിലെ മംഗല്‍പ്പാടിയില്‍ നിന്നും കിഴക്കുമാറി 18 കി.മീറ്റര്‍ ദൂരവും കാസര്‍ഗോഡ് പട്ടണത്തിന്റെ വടക്കുകിഴക്കുഭാഗത്തു നിന്നും ഏകദേശം 30 കി.മീറ്റര്‍ ദൂരെയുമായി സ്ഥിതിചെയ്യുന്ന പസാടി ഗുമ്പെയില്‍ വളരെ കുറച്ചു സേവനസൗകര്യങ്ങള്‍ മാത്രമുള്ളതിനാല്‍ സഞ്ചാരികള്‍ തങ്ങള്‍ക്കാവശ്യമുള്ള ഭക്ഷണം, വെള്ളം മല കയറാനുള്ള സാമഗ്രികള്‍ എല്ലാം കൈയ്യില്‍ കരുതേണ്ടതാണ്.