+91-467-2950500

റാണിപുരം

കേരളത്തിന്റെ ഊട്ടി !!


വിവരണം

കാസര്‍ഗോഡിലെ പനത്തടിയ്‌ക്കു സമീപമുള്ള റാണിപുരം ഹില്‍സ്‌, സമുദ്രനിരപ്പില്‍ നിന്നും ഏകദേശം 750 മീറ്റര്‍ ഉയരത്തിലാണ്‌. മലകയറ്റം, (ട്രക്കിങ്ങ്‌) നിത്യഹരിതവനം, ഉഷ്‌ണമേഖലാ നിത്യവര്‍ഷ വനങ്ങള്‍, ജൈവവിധം എന്നിവയ്‌ക്കെല്ലാം ഈ സ്ഥലം പ്രശസ്‌തവുമാണ്‌. മാടത്തുമല എന്ന പേരില്‍ മുമ്പറിയപ്പെട്ടിരുന്നതും, വന്യമൃഗസംരക്ഷണകേന്ദ്രമാക്കാന്‍ നിര്‍ദ്ദേശം ലഭിച്ചിരിക്കുന്നതുമായി റാണിപുരം ഹില്‍സില്‍ പടിഞ്ഞാറന്‍ പര്‍വ്വതനിരകളില്‍ മാത്രം കണ്ടുവരുന്ന വിവിധ വിഭാഗത്തിലുള്ള സസ്യവര്‍ഗ്ഗങ്ങളും, ജന്തുജാലവും കാണാന്‍ കഴിയും. കര്‍ണ്ണാടകയിലെ തലക്കാവേരി വന്യമൃഗസംരക്ഷണ കേന്ദ്രവുമായി ബന്ധപ്പെട്ടുകിടക്കുന്ന റാണിപുരത്തെ ജൈവവൈവിധ്യത്തെപ്പറ്റി ഇനിയും ശരിയായ പഠനം നടത്തിയിട്ടില്ല. ആന, പുള്ളിപ്പുലി, കാട്ടുപോത്ത്‌, കീരി, മാന്‍, കാട്ടുനായ്‌ക്കള്‍, കാട്ടുപൂച്ച, കാട്ടുപന്നി, വ്യത്യസ്‌തയാര്‍ന്ന കുരങ്ങ്‌, മൂര്‍ഖന്‍ മുതലായ ഉരഗര്‍ഗ്ഗങ്ങള്‍ തുടങ്ങി അസാധാരണമായ വിവിധതരം പക്ഷിമൃഗാദികളും, പൂമ്പാറ്റകളും കൂടാതെ വിലപിടിപ്പുള്ള പല മരുന്നുചെടികളുടേയും കേന്ദ്രമാണ്‌ റാണിപുരം.

മലയറ്റത്തിന്‌ (ട്രക്കിങ്‌) ഏറ്റവും യോജിച്ചതാണ്‌ റാണിപുരം. എങ്കിലും തെന്നുന്ന പാറകളായതിനാല്‍ പ്രകാശമില്ലാത്ത വൈകുന്നേരങ്ങളേക്കാള്‍ രാവിലെ തന്നെ പോകുന്നതായിരിക്കും ഉത്തമം. ഇവിടെ അട്ടകള്‍ വളരെയധികം ഉള്ളതുകൊണ്ട്‌ നല്ല ബൂട്ടുകളും, ഉപ്പും കൈയ്യില്‍ കരുതുവാന്‍ സഞ്ചാരികള്‍ മറക്കരുത്‌.


എങ്ങനെ എത്തിച്ചേരാം

കാസര്‍ഗോഡുനിന്നും 85 കീ.മീറ്ററും, ബേക്കലില്‍ നിന്ന്‌ 58 കീ.മീറ്ററും ദൂരമുള്ള റാണിപുരത്ത്‌ പാനത്തടി വഴിയോ കാഞ്ഞങ്ങാട്‌ വഴിയോ എത്തിച്ചേരാം. പാനത്തടിവരെ ബസ്‌ യാത്രയും പിന്നീട്‌ ജീപ്പില്‍ സവാരി ചെയ്യുന്നതുമാണ്‌ സൗകര്യം.

31 കീ.മീറ്റര്‍ ദൂരമുള്ള നീലേശ്വരംസ്റ്റേഷന്‍ , ഏകദേശം 45 കീ.മീറ്റര്‍ ദൂരമുള്ള കാഞ്ഞങ്ങാട്‌ റെയില്‍വേ സ്റ്റേഷന്‍.

ഏകദേശം 125 കീ.മീറ്റര്‍ ദൂരമുള്ള മംഗലാപുരം അന്തര്‍ദേശീയ വിമാനത്താവളം (കര്‍ണ്ണാടക സംസ്ഥാനം).



-->

Right to Information

Right to Information